a ayyappan quotes malayalam

നീയറിയുന്നുവോ? ചോലമരങ്ങളിൽസായഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതുംനീണ്ട മൗനത്തിലെക്കെന്റെ രാപ്പക്ഷികൾനീലച്ചിറകു കുഴഞ്ഞു വീഴുന്നതും

അമ്പ് നിമിഷവും മുതുകിൽ ഏതു തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേട്ടന്റെകൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും എന്റെ രുചിയോർത്ത് അഞ്ചെട്ടു പേർ കൊതിയോടെ ഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാതിൽ തുറന്ന് ഒരു ഗർജനം സ്വീകരിച്ചു അവന്റെ വായ്‌ക്ക് ഞാനിറയായി

ഞാൻ കാട്ടിലും കടലോരത്തുമിരുന്ന് കവിതയെഴുതുന്നുസ്വന്തമായൊരു മുറിയില്ലാത്തവൻ എന്റെ കാട്ടാറിന്റെ അടുത്തു വന്നു നിന്നവർക്കും ശത്രുവിനും സഖാവിനും സമകാലീന ദുരന്തിതർക്കുംഞാനിത് പങ്കുവെയ്ക്കുന്നു

ഇതായെൻ കണ്ണുനീർഹരിത പത്രമേ ചുവപ്പ് ഇഷ്ടമെങ്കിൽ എടുത്തു കൊൾക ഇതായെൻ പാദങ്ങൾ മഴയുടെ മണ്ണേ നടപ്പ്ഇഷ്ടമെങ്കിൽ ഈ ഭാരമേൽക്ക

പ്രാവും പ്രളയവുമില്ലാത്ത കാലത്തെവീണപൂക്കളുടെ വസന്തമോ വാർദ്ധക്യം

പുലയാടി മക്കൾക്ക്‌ പുലയാണ്പോലുംപുലയന്റെ മകനോട്‌ പുലയാടിമക്കളെ പറയുമോ നിങ്ങൾപറയണം പുലയനും പുലയായതെങ്ങനെ

മൂടുന്നതിന് മുമ്പ് ഹൃദയത്തിൽനിന്നും ആ പൂവ് പറിക്കണം ദലങ്ങൾ കൊണ്ട് മുഖം മൂടണംരേഖകൾമാഞ്ഞ കൈവെള്ളയിലും ഒരു ദളം പൂവിലൂടെ കടന്നുപോകണം പറയാൻ സമയമില്ലായിരിക്കും ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ അത് മൃതിയിൽ ഒലിച്ചുപോകും ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ ഇല്ലെങ്കിൽ ഈ ശവപ്പെട്ടി മൂടാതെ പോകൂ

എന്റെശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തിൽ ഇല്ലാത്ത ഒരുരഹസ്യം പറയാനുണ്ട് എൻ്റെ ഹൃദയത്തിൻ്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുംജിജ്ഞാസയുടെ പ്രേമത്തിൻ്റെ- ആത്മതത്വംപറഞ്ഞു തന്നവളുടെ ഉപഹാരം മണ്ണ്

പെണ്ണൊരുത്തിക്ക് മിന്നുകെട്ടാത്തകണ്ണു പൊട്ടിയ കാമമാണിന്നു ഞാൻ

ഇലകളായ് ഇനി നമ്മൾ പുനർജനിക്കുമെങ്കിൽ

ഒരേ

വൃക്ഷത്തിൽ പിറക്കണം എനിക്കൊരു കാമിനിയല്ല ആനന്ദത്താലും ദുഃഖത്താലും കണ്ണ്

നിറഞ്ഞൊരു പെങ്ങളിലായിരിക്കണം

അരുതരുതെന്നു നിലവിളിച്ചിട്ടും പ്രേമമേ നീയെന്റെ നിഴലിൽ ചവിട്ടുന്നു

കാടു കാണാനേറെക്കാലമായി കൊതിക്കുന്നുനാടു മടുത്തു, പോകാം കാട്ടിലേക്കിനിയാത്ര

കരളുപങ്കിടാൻവയ്യെന്റെലഹരിയുടെ പക്ഷികൾ

കാറപകടത്തിൽപെട്ടുമരിച്ച വഴിയാത്രക്കാരന്റെനിൽക്കെമരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്നഅഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയോൾ എന്റെ കുട്ടികൾ;വിശപ്പ് എന്ന നോക്കുകുത്തികൾഇന്നത്താഴം ഇതുകൊണ്ടാവാം (അത്താഴം)

Leave a Comment