പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്നേഹിക്കാൻ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ സാധിക്കും..
ഇത്രയും കാലത്തെ അനുഭവത്തിൽനിന്നു പറയാം: ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ.
നിന്ന് പിന്നാക്കം നടക്കുന്ന നിമിഷങ്ങളെയെല്ലാം മരണം എന്നു വിളിക്കാമെങ്കില്‍ ഓരോ ആളും എത്രെയോ തവണ മരിക്കുന്നു
മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല.
കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല;
ബന്ധങ്ങളില്‍ നിന്ന് പിന്നാക്കം നടക്കുന്ന നിമിഷങ്ങളെയെല്ലാം മരണം എന്നു വിളിക്കാമെങ്കില്‍ ഓരോ ആളും എത്രെയോ തവണ മരിക്കുന്നു.
മരിച്ചു കഴിഞ്ഞെന്നുറപ്പായാൽ പിന്നീട് അവരെ സ്നേഹിക്കരുത്. മരിച്ചവരെ സ്നേഹിക്കുന്നത് ജീവനുള്ളവരുടെ ചൈതന്യം നശിപ്പിക്കും