ലോകത്തിലെ ഏറ്റവും മികച്ചവർ സാധാരണക്കാരാണ്. അത്കൊണ്ടാണ് ദൈവം അവരെ കുറേ സൃഷ്ടിക്കുന്നത്.
അന്യർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവർ അത് തിരിച്ചും അർഹിക്കുന്നില്ല. നീതിമാനായ ദൈവത്തിന്റെ ഭരണത്തിൻ കീഴിൽ ആ പ്രവണത തുടർന്നുപോകാനും കഴിയില്ല.
എന്നെ വേദനിപ്പിക്കില്ലെന്ന് എനിക്കറിയാവുന്ന ഒരു സ്ത്രീയെ മാത്രമാണ് ഞാൻ ഭയപ്പെടുന്നത്.
മറ്റുള്ളവരെ അവർ കാണുന്നതുപോലെ വിവരിക്കാനുള്ള കഴിവിനെ പറയുന്ന പേരാണ് തന്ത്രം.
വിവാഹം സ്വർഗമോ നരകമോ അല്ല, അത് ശുദ്ധീകരണമാണ്.
എത്രായിരം പൂച്ചകൾ പോരടിക്കുന്നുവെന്നതിന് യാതൊരു പ്രസക്തിയുമില്ല, അതിലുമായിരം പൂച്ചക്കുട്ടികൾ ഇവിടെയുള്ളിടത്തോളം കാലം.
എന്റെ ശത്രുക്കളെ ഞാൻ ചങ്ങാതിമാരാക്കുമ്പോൾ അവരെ നശിപ്പിക്കുകയല്ലേ ഞാൻ ചെയ്യുന്നത്?
ചിലരെ നിങ്ങൾക്ക് എല്ലായ്പ്പോഴും വിഡ്ഢികളാക്കാൻ പറ്റും. പക്ഷേ എല്ലാവരേയും എല്ലായ്പ്പോഴും കബളിപ്പിക്കാൻ കഴിയില്ല.
ബാഹ്യശക്തികളാൽ ഒരിക്കലും അമേരിക്ക നശിപ്പിക്കപ്പെടുകയില്ല. സ്വാതന്ത്ര്യത്തെ നമ്മൾ തെറ്റായി ഉപയോഗിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുന്നവെങ്കിൽ രാജ്യം സ്വയം നശിച്ചുകൊണ്ടേയിരിക്കും.
കർക്കശമായ നീതിയേക്കാൾ സമൃദ്ധമായ ഫലം തരുന്നത് കരുണയല്ലാതെ മറ്റൊന്നുമല്ല.
ബാലറ്റ്, ബുള്ളറ്റിനേക്കാൾ ശക്തമാണ്.
നിങ്ങൾ ആരോ ആയിക്കൊള്ളട്ടെ, നല്ല ഒരാളായിരിക്കുക.
ഭൂമിയിലെ അവസാനത്തെ, ഏറ്റവും മികച്ച പ്രതീക്ഷയായി അമേരിക്ക മാറുന്ന കാലവും നേരവുമാണ് എന്റെ സ്വപ്നം.
നിങ്ങളുടെ പാദങ്ങൾ ശരിയായ സ്ഥാനത്ത് തന്നെ നിൽക്കുന്നുണ്ടെന്ന് സ്വയം ഉറപ്പാക്കുക തുടന്ന് ഉറച്ചുതന്നെ നിൽക്കുക
നുണപറച്ചിലിൽ അതിവിജയം കൈവരിക്കാൻ മാത്രം മതിയായ ഓർമശേഷിയൊന്നും ഒരു മനുഷ്യനുമില്ല.
പ്രതികൂലസാഹചര്യങ്ങൾ നേരിടാൻ എല്ലാവർക്കും കഴിയും. എന്നാൽ ഒരുവന്റെ സ്വഭാവം പരീക്ഷിച്ചറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവന് സർവശക്തിയും നൽകിക്കൊണ്ടേയിരിക്കുക
വൃദ്ധയുടെ നൃത്തം പോലെ എന്റെ രാഷ്ട്രീയം ഹ്രസ്വവും മധുരവുമാണ്