
ആരും മനസ്സിലാക്കാത്ത ഞാനുണ്ട് എനിക്ക് മാത്രം അറിയുന്ന ഞാൻ
സിംഗിള്‍ ആയതല്ല ഒരാൾ ആക്കിയതാണ്
സങ്കടങ്ങൾ കേൾക്കാൻ ഒരാൾ ഇല്ലാതെ വരുമ്പോഴാണ് അതെല്ലാം പെറുക്കി സ്റ്റാറ്റസുകൾ ആക്കി മാറ്റുന്നത്.
എല്ലാം ആയിരുന്നെന്ന് വിശ്വസിച്ചവരിൽ നിന്നും നാം അവർക്ക് ആരും ആയിരുന്നില്ല എന്ന് തിരിച്ചറിയപ്പെടുന്ന നിമിഷത്തിൽ ശൂന്യതയുടെ മുറ്റത്തെക്കുള്ള പടിയിറക്കം ആണ് ഏകാന്തത
ഈ ഏകാന്തതയുടെ തീരത്തിനും, എന്‍റെ മനസ്സിൻ അശാന്ത തീരത്തിനും, ഒരേ ഇരമ്പലാണെന്ന് നീയറിഞ്ഞുവോ ?
ചില സമയത്ത് ഒറ്റയ്ക്കിരുന്ന് കരയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നത്.
ഒറ്റയ്ക്ക് നടക്കുന്നത് പ്രയാസമുള്ള കാര്യമല്ല എന്നാൽ ഏറെ ദൂരം ഒരാൾക്കൊപ്പം നടന്നിട്ട് ഒറ്റയ്ക്ക് തിരികെ നടക്കുമ്പോഴാണ് അത് പ്രയാസമുള്ളതാകുന്നത്.
പിടയുന്ന എന്‍പ്രാണനില്‍തിരിച്ചുകിട്ടാത്ത ഓര്‍മ്മകളും മിഴിനീര്‍കണങ്ങളും മാത്രം. ഏകാന്തമായ വഴികളും ദുഃഖത്തിന് നിമിഷങ്ങളും ഒറ്റപ്പെടലിനെ കണ്ണീര്‍മഴയും മാത്രം ഇന്നെനിക്ക് സ്വന്തം.
ഇന്നെന്‍ വിരലുകള്‍ ചുംബിക്കുന്നൊരാ തൂലിക പെറ്റു കൂട്ടുന്നതൊക്കെയും കവിതകളാണ്. നീ ഇല്ലായ്മയുടെ കനലില്‍ ചുട്ടെടുത്ത കവിതകള്‍
കാലങ്ങൾ കൊഴിയുമ്പോൾ തുന്നിചേർക്കാനാവാത്ത മനസ്സുമായി ചിതലരിച്ച ചിത്രങ്ങളും കയ്യിലെടുത്ത്. ഒരു നിൽപ്പുണ്ട്.
ഒരു കാരണവുമില്ലാതെ സങ്കടപ്പെട്ടിരിക്കുന്ന ഒരു പ്രത്യേകതരം സൈക്കോൾ ആണ് നമ്മൾ പലപ്പോഴും.
നീയില്ല എന്നാൽ അതിനു ഒരർത്ഥമേയുള്ളു ഞാനെന്ന അദ്ധ്യായത്തിന്റെ പരിസമാപ്തി
ഏകാന്തതയോളം എന്നെ ആരും പ്രണയിച്ചിട്ടില്ല
ഏകാന്ത അത് ഒരിക്കൽ എങ്കിലും അറിയുന്നത് നല്ലതാണ്.
വേദനയുടെ, ആഴങ്ങളിലൂളിയിട്ട്, മുറിവുണാക്കനാവാത്ത വാക്കുകൾ സമ്മാനിച്ചു, യാത്ര പറയുന്ന ചിലർ.
നീയെന്ന അനന്തതയിൽ ലയിച്ചുചേരാൻ അനുനിമിഷം വെമ്പുന്ന ഞാനും.
എന്നിൽ നിന്നും ഒരിക്കലും പിൻവാങ്ങാതെ നീയും
എന്‍റെ നിത്യപ്രണയത്തിന് എന്‍റെ പ്രിയപ്പെട്ട ഏകാന്തതക്ക്
കാലങ്ങൾ കൊഴിയുമ്പോൾ തുന്നിചേർക്കാനാവാത്ത മനസ്സുമായി ചിതലരിച്ച ചിത്രങ്ങളും കയ്യിലെടുത്ത്. ഒരു നിൽപ്പുണ്ട്.
Leave a Reply