Bandhangal malayalam quotes & wishes

Following are the best quotes Bandhangal malayalam quotes , you can easy copy text from below.

നിന്റെയാ….
ഒരു വിളിയിൽ
പലതും മറക്കുന്ന,
ഒരു കാലം എനിക്ക്
ഉണ്ടായിരുന്നു…
അറിഞ്ഞോ
അറിയാതെയോ,
നീ എനിക്ക് തന്നയാ
സുന്ദര നിമിഷങ്ങളിലൂടെ…
ഒറ്റക്കായി എന്ന്,
തോന്നുമ്പോൾ ഞാൻ…
വെറുതെയൊന്ന് സഞ്ചരിക്കാറുണ്ട്,
അപ്പോൾ മനസ്സിന്റെയുള്ളിൽ
മരുഭൂമിയിൽ മഴ,
പെയ്ത പോലൊരനുഭൂതിയാണ്…..

Aravind Kannan

നിസാര കാരണങ്ങൾ പറഞ്ഞ്
നമ്മളിൽ നിന്ന് ഇറങ്ങിപ്പോകുന്ന മനുഷ്യരൊന്നും തന്നെ നമ്മുടേതായിരുന്നില്ല..
ഏതവസ്ഥയിലും നമ്മളെ കേട്ടിരിക്കുകയും..
ചേർത്തുപിടിച്ചു കൂടെ നടക്കുകയും..
ചെയ്യുന്ന മനുഷ്യർ മാത്രമാണ്
എന്നും നമ്മുടേതായിട്ടുണ്ടാകുക…!

veena km

യാത്രകളിൽ നാം തിരിച്ചറിയുന്ന ചില കാര്യങ്ങളിൽ ഒന്നാണ്

നമ്മുക് ഈ ലോകത്തു ആരുണ്ട് എന്നതാണ് ,

തീർച്ചയായും ബന്ധങ്ങൾ നിലനിർത്തുക

amal

ഈ വർത്തമാന കാലഘട്ടത്തിൽ

നമ്മുക് സന്തോഷിക്കാൻ കൂടെ വേണ്ടത്

സ്നേഹമുള്ള ബന്ധങ്ങളാണ്.

amal

ഒട്ടപെടാതിരിക്കാൻ ബന്ധങ്ങൾ നിലനിർത്തുവാൻ ശ്രെമിക്കു

കാരണം ഒറ്റപ്പെടൽ രുചിച്ചവർക് ബന്ധങ്ങളുടെ വില മനസിലാകും

amal

ജീവിതത്തിൽ ബന്ധങ്ങൾക് വില നൽകുക

ജീവിതയാത്രയിൽ ചിലപ്പോൾ കൈത്താങ്ങായേക്കും

amal

ആകാശത്തിനു കീഴിൽ വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും.

വിധി എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നിന്‍റെ പ്രണയമായിരുന്നു.

എന്റെ ജീവൻ അണയാത്ത കാലത്തോളം സ്നേഹിക്കും നിന്നെ ഞാൻ. എന്റെ ഹൃദയം തുടിക്കുന്ന കാലത്തോളം വെറുക്കില്ല.

കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി കാണാതാകുമ്പോൾ മറക്കുമെന്ന് അവൾ കരുതി പക്ഷേ മറക്കാനാവാതെ കാത്തിരിക്കുകയാണ് ഞാൻ ഇന്നും.

നിന്റെ വിരലിലെ നഖം പോലെയാണ് എനിക്ക് നിന്നോടുള്ള സ്നേഹം നീ എത്ര വെട്ടികളഞ്ഞാലും അത് വളര്‍ന്ന് കൊണ്ടിരിക്കും.

ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും… ഒന്നു കാണാൻ ഒപ്പം നടക്കാൻ… കൊതി തീരാതെ സംസാരിക്കാൻ.

നിന്നെ എനിക്ക് മറക്കാനാവില്ല. കാരണം ഞാൻ നിനക്ക് നൽകിയത് സ്നേഹിക്കുന്നു എന്ന വാക്ക് മാത്രം ആയിരുന്നില്ല. എന്റെ ജീവിതംകൂടി ആയിരുന്നു.

നീ ഉറങ്ങാതെ സ്വപ്നം കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. നിന്നെ ജീവനായി സ്നേഹിച്ചു തുടങ്ങിയ നാൾ മുതൽ.

Read More : Bandhangal malayalam quotes below

ഈ പിണക്കം നമ്മുടെ മനസ്സുക്കൾ എത്രമാത്രം അടുത്തു പോയെന്ന് മനസ്സിലാക്കി തരുകയല്ലെ ചെയുന്നത്.

പറയാന്‍ മറന്നതല്ല..
പറയാതെ തന്നെ നീ അറിയും
എന്നുള്ളതുകൊണ്ടാണു
പലപ്പൊഴും പ്രണയം മൗനമായി നില്‍ക്കുന്നത്.

എൻറെ പ്രണയം നിന്നിൽ
തീരുന്നു നീ അറിഞ്ഞാലും
ഇല്ലെന്ന് നടിച്ചാലും ഇനി
നിരസിച്ചാലും

ബന്ധങ്ങൾ തൂക്കി നോക്കിയ തുലാസിൽ ഞാൻ എന്ന തട്ട് എന്നും താണിരുന്നത് നിന്റെ കുറ്റമല്ല.

ഉറ്റവരുടെയും ഉടയവരുടെയും സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും ഇടയിൽ അതിരുകളില്ലാത്ത പ്രണയം പലപ്പോഴും ബാലികേറാ മല തന്നെയാണ്

സ്വരച്ചേർച്ചയില്ലേലും അത് മറച്ചു വച്ച് തങ്ങളുടെ കുരുന്നുകളുടെ ആത്മവിശ്വാസത്തിനും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഒരുമിച്ചു കഴിയുവാൻ ശ്രമിക്കണം.

പച്ചയായ സ്നേഹ ബന്ധങ്ങൾക്ക് പകരം വെക്കാൻ ലോകത്ത് ഒന്നിനും കഴിയില്ല…

തൊടുത്തു വിടുന്ന വാക്കുകളിലെപ്പോഴും ഇരു തവണ ചിന്തയെ പായിക്കുക… തേനൂറും നാവു തന്നെ വിഷം ചീന്തുമെന്നോർക്കുക.

വേണ്ടെന്നുവെയ്ക്കലുകളല്ല, പൊരുത്തപ്പെടലുകളാണ് ബന്ധങ്ങളിലാവശ്യം.

തെറ്റിദ്ധാരണയും മുൻവിധിയും നിറഞ്ഞ അപരിചിതർ… അവർ അപരിചിതരായി തന്നെയിരിക്കട്ടേ… അതിവിടെയായാലും എവിടെയായാലും

മറ്റുള്ളവരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കുമ്പോഴും, ഉള്ളിലെ സ്നേഹത്തെ പ്രകടിപ്പിക്കാതെ ഇരിക്കുമ്പോഴും ആണ് സ്നേഹം തൊറ്റുപോവുന്നത്.

ചില ബന്ധങ്ങൾ അങ്ങനെയാണ്… രക്തബന്ധത്തിനപ്പുറം അവ സഞ്ചരിക്കും..

ചില ബന്ധങ്ങൾ ഉണ്ട്… പരിശുദ്ധമായാ ബന്ധം. നേടിയെടുക്കാൻ കഴിയാത്തതും. വിട്ടുകളയാൻ പറ്റാത്തതും. അങ്ങനെ ഉള്ള ബന്ധങ്ങൾ എന്നും ഇടനെഞ്ചിലെ ഒരു പിടപ്പാണ്. വിങ്ങലാണ്…. വേദനആണ്…

ചില ബന്ധങ്ങള്‍ സേഫ് ലോക്കറുകളില്‍ വെച്ച ആഭരണങ്ങള്‍ പോലെയാണ് എപ്പോഴെങ്കിലും ആവിശ്യം വരുമ്പോള്‍ എടുത്ത് ഉപയോഗിക്കുന്നവ അല്ലെങ്കില്‍ തനിക്ക് ആവശ്യം വരുമ്പോള്‍ അതവിടെ ഉണ്ട് എന്ന ധൈര്യം തരുന്നവ

ബന്ധങ്ങള്‍ പാലം പോലെയുള്ളതാവണം രണ്ടു ഭാഗത്തേക്കും ഒരേ പോലെ സഞ്ചരിക്കാവുന്നവ. ചില പാലങ്ങള്‍ പോലും ഒരു ഭാഗത്തേക്ക് മാത്രമായി പോകുന്നു വണ്‍വേ പാലങ്ങള്‍ ആ പാലത്തില്‍ തിരക്ക് കുറവായിരിക്കും

Read : Heart touching malayalam quotes

Leave a Comment