Best quotes in Malayalam[Share Now]

Best quotes in Malayalam

പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത് ..അടക്കാനാവാത്ത സങ്കടം വന്നാൽഒരുവൾ മൗനം കൊണ്ട് പ്രതികരിക്കുമ്പോൾ,ഒരുവൾ പ്രളയം കൊണ്ട് പ്രതികരിക്കും.

ഒരൊറ്റ നുണ മതി നിങ്ങളുടെ എല്ലാ സത്യങ്ങളും ചോദ്യപ്പെടാൻ

കാശ് കൊടുത്ത് ശത്രുക്കളെ വാങ്ങുന്ന വളരെ രസകരമായ ഒര് കളിയാണ് “കടം കൊടുക്കൽ.

കിണറിലെ വെള്ളം താഴുമ്പോഴാണ് അയൽക്കാരുമായുള്ള ബന്ധം ഉയരുന്നത്.

ചിലരത് കൊള്ളുമെന്ന് തോന്നിയാൽ ഇടും, മറ്റ് ചിലരത് ‘കൊള്ളാനായി’ ഇടും.

ഈ കാണിക്കുന്നതും കാണുന്നതുമല്ല ജീവിതം

സ്വപ്നങ്ങളുടെ പിന്നാലെയുള്ള ഓട്ടമാണ് ജീവിതം, യാഥാർഥ്യങ്ങളുമായി കൂട്ടിമുട്ടി തച്ചുടയും വരെ.

വാക്ക് അല്ല പ്രവൃത്തി ആണ് ജീവിതം.

ജനനത്തിനും മരണത്തിനും ഇടയിൽ എന്തൊക്കെയോ പ്രതീക്ഷകൾ നിറവേറ്റാൻ വേണ്ടിയാണ് നാം ജീവിക്കുന്നത്

മിടുക്കർ പ്രശ്നങ്ങൾപരിഹരിക്കുന്നു. ജ്ഞാനികൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.

നമ്മുടെ ആത്മാവിൽ ഒളിപ്പിച്ചുവെച്ച പ്രതീക്ഷയുടെ നാവുകളാണ് സ്വപ്നങ്ങൾ; സ്വപ്നങ്ങളില്ലാത്ത ജീവിതം ശൂന്യമാണ്.

ഓർമ്മകൾ ഓരോന്നായി കോർത്തു വെക്കുന്നതാണ്‌ ജീവിതം, കൊഴിഞ്ഞുപോയാലും വീണ്ടും അടുക്കിയെടുത്ത്‌ മനസ്സിൽ സൂക്ഷിച്ചുവെക്കുന്ന ഇതളുകളുടെ പൂക്കാലം. ആ പൂക്കാലത്തെ ഇടക്കിങ്ങനെ ഓർമ്മിച്ചുകൊണ്ട്‌ ജീവിക്കാൻ കഴിയുന്നതും ഒരു സുഖമാണ്‌.

ദൈവം ഭൂമിയിലേക്ക് പ്രവാചകരെ അയച്ചു. ചെകുത്താനും ഒട്ടും കുറച്ചില്ല, മതപണ്ഡിതരെ അയച്ചു.

മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് യുക്തിയോടെയും.

ജീവിതത്തിന്റെ കനൽവഴികളിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടി ജീവനിൽ പറ്റിച്ചേരുന്ന ചിലരുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായ് നാം പോലുമറിയാതെ നമ്മുടെ ആത്മാവിൽ അലിഞ്ഞു ചേരുന്നവർ.

Be the first to comment

Leave a Reply

Your email address will not be published.


*