
നൃത്തം ഒരാളുടെ ഉല്ലാസബഹുലമായ ജീവചൈതന്യത്തിൻറെ ഒരു ബാഹ്യ പ്രവാഹമാണ്
വൃദ്ധയുടെ നൃത്തം പോലെ എന്റെ രാഷ്ട്രീയം ഹ്രസ്വവും മധുരവുമാണ്’-
വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുന്ന ഒരുതരം ഭാഷയാണ് നൃത്തം
സംസ്കാരത്തിനുപരിയായി മനുഷ്യ മനസില്‍ സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റെയും തിരി തെളിക്കാന്‍ അതിര്‍വരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ല.
മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ ആളുകളിലേക്ക് ആസ്വാദന കലകളെയെത്തിക്കുന്ന ഒരുതരം വികാര ഭാഷ.
ശരിരത്തിൽ മറഞ്ഞിരിക്കുന്ന ആത്മാവിന്റ ഭാഷയാണ് നൃത്തം.
നൃത്തത്തിന്റെ വഴിയിലെ ഓരോ ചുവടും ആസ്വദിക്കൂ.
ഉടലിന്റെ കവിതയാണ് നൃത്തം.
ചടുലമായ ചലനങ്ങളില്‍ മുദ്രകള്‍കൂടി കൊരുക്കുമ്പോള്‍ അഴകിന്റെ ആഴങ്ങളില്‍ ഭാവങ്ങള്‍ ആണ് നൃത്തം.
നിന്റെ മൗനത്തിൻ വാചാലത ഇടവഴികളിൽ ആയി ഇടറി വീണതാണ് ഇന്നെന്റെ നൃത്തം .
മനസ്സിനുള്ളിൽ ഞാൻ എന്നു പൂട്ടിയിട്ട് പെൺകുട്ടിയുണ്ട് ചിലങ്കയുടെ സ്വപ്നസാക്ഷാത്കാരം കൊതിച്ച ഒരു മലയാളി പെൺകുട്ടി
നൃത്തമാടാൻ കൊതിച്ച് പദങ്ങളെ അറയ്ക്കുള്ളിൽ തളച്ചിട്ട അതുകൊണ്ടാവാം ചിലങ്ക നിശബ്ദമായ ആടുന്നത്
മനസ്സിനുള്ളിൽ ഞാൻ ഒളിച്ചു വെച്ച പ്രണയം ആണ് എന്റെ നൃത്തം
കാണികൾക്ക് വെറുമൊരു നേരംപോക്ക് ആണ് എന്നാൽ എനിക്ക് നീ എന്റെ ജീവനാണ്
അവന്റെ ചുംബനങ്ങൾ ഏറെ അവളുടെ ഹൃദയത്തിൽ പതിഞ്ഞ ആത്മാവിന്റെ സ്പന്ദനമായ് നൃത്തമാണ്
Leave a Reply