gurudevan quotes malayalam

ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകയോ ചെയ്യരുത്.

ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം;

ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്മനുഷ്യൻ നന്നാവണം, പ്രവർത്തിയിലും, വാക്കിലും, വിചാരത്തിലും ശുദ്ധി വേണം

മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്

എത്ര വെളിച്ചം പുറമെ കത്തിച്ചാലും, അകം ഇരുട്ടാണേൽ എന്ത് നേട്ടം

നാം ശരീരം അല്ല, അറിവാകുന്നു, ശരീരം ഉണ്ടാക്കുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു, ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും, നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ട് തന്നെ ഇരിക്കും.

സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ടുമാറിപോകുന്നത് പോലെ, അറിവുദിക്കുമ്പോൾ അതഞ്ജതയും മാറിപ്പോകുന്നു

മനുഷ്യൻ നന്നാവണം, പ്രവർത്തിയിലും വാക്കിലും ശുദ്ധി വേണം

വാദിക്കുന്നത് വാദത്തിനുവേണ്ടിയാവരുത്, സംശയനിവൃത്തിക്കും തത്വപ്രകാശത്തിനും വേണ്ടിയാവണം

അധർമ്മപാശത്ത് നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത്, ധർമ്മപക്ഷത്ത് നിന്ന് പരാജയപെടുന്നതാണ്

മതം ഈശ്വര സാക്ഷല്കാവരതിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”.

അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം

അനാവശ്യമായ ധനവ്യയം ഒരു മംഗളകര്മനത്തിനും പാടില്ലാ

കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.

Leave a Comment