joseph annamkutty jose quotes

എന്റെ ജീവിതത്തിലും ഇതുപോലെ ഒരുപാടാളുകൾ വന്നു. അങ്ങനെ വന്നവരെ എന്നെ തൊട്ടവരെ എന്നെ കുറേക്കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ‘ദൈവത്തിന്റെ ചാരന്മാർ’”

മോട്ടിവേഷൻ എന്ന് പറയുന്നത് പുറമെ നിന്ന് വന്ന് നമ്മെ ഇൻഫ്ലുൻസ് ചെയുന്ന ഒന്നാണ്. കുറച്ച് കാലത്തിലേക്ക് “യു ഹീൽ ബെറ്റർ ” ഇൻസ്പിരേഷൻ എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിൽ നിന്ന് വരുന്നതാണ്. അത് നമ്മുടെ തോൽവിയെ പോലും എക്സെപ്റ്റ് ചെയാൻ സഹായിക്കുന്ന ഒന്നാണ് !

തിരിച്ച് സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടു നിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നേയും സ്നേഹിക്കാൻ പറ്റുന്നതാണ് ‘സ്നേഹം’ എന്ന വാക്കിനെ അത്ഭുതമാക്കുന്നത്

എപ്പോഴും സന്തോഷമായിരിക്കാൻ എന്ത് ചെയ്യണം.ഒന്നെങ്കിൽ പ്രാന്ത് പിടിക്കണം. അല്ലെങ്കിൽ മരിച്ച് പോണം.മനുഷ്യനായി ജീവിക്കുന്നതിനു നമ്മൾ കൊടുക്കുന്ന താങ്ക്സ് ആണ് സങ്കടം

ചേറിലാണ് കാലുകൾ എങ്കിലും പറയുന്നത് മുഴുവൻ ശുദ്ധിയെ പറ്റിയാണ്.ഉള്ളിൽ ഇരുട്ടാണെങ്കിലും കയ്യിൽ വിളക്ക് കൊണ്ട് നടക്കുന്നവരുണ്ട്.

തിരിച്ച്കിട്ടില്ലെന്ന് അറിഞ്ഞിട്ടും നീണ്ടു നിൽക്കില്ലന്നറിഞ്ഞിട്ടും പറ്റിക്കപ്പെട്ടുവെന്നറിഞ്ഞിട്ടും പിന്നെയും സ്നേഹിക്കാൻ കഴിയുന്നതാണ് സ്നേഹമെന്ന വാക്കിനെ അത്ഭുതപ്പെടുത്തുന്നത്

നമ്മളെ ഒത്തിരി സ്നേഹിക്കുന്നവരോട് നമ്മൾ ചെയുന്ന ക്രൂരത, അവരുടെ സ്നേഹത്തെ പരിഗണിക്കാതിരിക്കുന്നതാണ്. അതെ സ്നേഹിക്കപ്പെടാതെ പോകുന്ന സ്നേഹം!

നമ്മെ വിമർശിച്ചവരെ കൊണ്ട് കയ്യടിപ്പിക്കുന്നതാണ് യഥാർത്ഥ മറുപടി. ആ കയ്യടിക്കുന്നവരെ നോക്കി പുഞ്ചരിച്ച് Thank You പറയുന്നതാണ് മെച്ചോരിറ്റി

ഒരു പെൺശരീരത്തെ കുറിച്ച് ആണിന് പറഞ്ഞ് കൊടുക്കുവാൻ ഏറ്റവും യോഗ്യത ഉള്ളത് ഒരു പെണ്ണിനാണ്.

ഒരു ആൺകുട്ടിക്ക് ഒരു പെൺകുട്ടിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും മനോഹരമായ കാര്യം അവളുടെ സൗഹൃദമായിരിക്കും

അറേൻജ്‌ഡ്‌ മാര്യേജ് എന്ന് പറഞ്ഞാൽ നമ്മൾ അറിയാതെ പാമ്പിനെ പോയി ചവിട്ടുന്നു. ആ പാമ്പ് നമ്മളെ കൊത്തുന്നു. പ്രണയവിവാഹം നമ്മൾ പാമ്പിന്റെ പൊത്തിൽ പോയി ജിങ്കലാല എന്ന് പാട്ട് പാടുന്നു. പാമ്പ് കൊത്തുന്നു. ഏതായാലും കടി ഉറപ്പാ.

നിങ്ങള മനസിലാക്കാത്ത മനുഷ്യരുടെ നേരെ മെല്ലെ കണ്ണുകൾ അടക്കുക.. കണ്ണ് തുറന്നു നോക്കേണ്ടത് നിങ്ങളുടെ കുറവുകളോടു കൂടി നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരിലേക്കാണ്.. Peace of mind അവിടെ മാത്രമാണ്

ജീവിതത്തിൽ ഇനി എന്തുചെയ്യും എന്ന് അറിയാതെ കഷ്ട്പടുയോ, ഒരു എത്തും പിടിയും കിട്ടാതെ വരുമ്പോ ശക്തമായി പ്രാർത്ഥിക്കുക.’

ഈ ലോകത്ത് ഒന്നും ശാശ്വതമല്ല. സങ്കടവും , സന്തോഷവും കൃത്യമായ ഇടവേളകളിൽ നമ്മള തേടിയെത്തിക്കൊണ്ടിരിക്കും . സന്തോഷങ്ങളെ ആഘോഷിക്കുക. സങ്കടങ്ങളെ കുലീനമായി നേരിടുക

ഒരാളെ കൊല്ലാനുള്ള ഏറ്റവും ഭീകരമായ മാർഗം എന്താണെന്ന് വച്ചാ,അയാളെ സ്നേഹം കൊണ്ട് നിറച്ചിട്ട് ഇറങ്ങി പോവുക എന്നുള്ളതാണ്. ഇഞ്ചിഞ്ചായി കൊല്ലാൻ… *fill them with love and just leave..

പ്രണയം നിങ്ങടെ മാതാപിതാക്കളെ സ്നേഹിക്കാൻ സഹായിക്കുന്നുണ്ടെങ്കിൽ ,പ്രണയം നിങ്ങളെ കൂടുതൽ പഠിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ ,പ്രണയം നിങ്ങളെ കുറച്ചുകൂടി നല്ല രീതിയിൽ ജീവിക്കാൻ സഹായിക്കുന്നുണ്ടെങ്കിൽ…അത് മാത്രമാണ് പ്രണയം !

Leave a Comment