viraham malayalam love quotes

. കാലമിത്ര കഴിഞ്ഞിട്ടും നിന്റെ പുഞ്ചിരിയുടെ തീക്ഷതയെയും, കണ്ണിലെ കുസൃതിയേയും ഞാൻ സ്നേഹിയ്ക്കുന്നു, ഒരിക്കലും എന്റെതാവില്ല എന്നറിഞ്ഞിട്ടും.

ചിലപ്പോൾ പ്രണയത്തിന്റെ പുഞ്ചിരിയേക്കാൾ സുഖമാണ് വിരഹത്തിന്റെ വേദനയ്ക്ക്. അവിടെ പൊള്ളയായ വാഗ്ദാനങ്ങളും, പൊയ്മുഖങ്ങളും ഇല്ല. ഉള്ളത് ഉള്ളിന്റെ ഉള്ളിനെ കാർന്നു തിന്നുന്ന വേദന മാത്രം.

നിന്റെ കാല്പാടു പതിഞ്ഞ ഓരോ മണൽ തരിയും, നിന്റ്റെവിരൽ തൊട്ട പൂവിതളും ഇന്നും നിന്നെ കുറിച്ച എന്നോട് മന്ത്രിക്കാറുണ്ട്. നിന്റെ നഷ്ട പ്രണയത്തിന്റെ ആഴങ്ങൾപേറുന്ന ആ കായൽ കരയിൽ ഞാനിന്നും കാത്തിരിയ്ക്കാറുണ്ട്. നീ ഒരിയ്ക്കൽ തിരിച്ചു വരുന്നതും കാത്തു

വേനലിന്റെ തീക്ഷണതയിലേക്കു പെയ്തിറങ്ങുന്ന മഴ പോലെ നീ എന്നിൽ പെയ്തിറങ്ങിയിട്ടും നിനക്കു എന്നോടുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാക്കാതെ പോയത് എന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണെന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു.

പ്രണയവും വിരഹവും ഒരേ തൂവൽ പക്ഷികളാണ്. പ്രണയിക്കാൻ തുനിയുമ്പോൾ നിഴൽ പോലെ വിരഹവും കൂടെയുണ്ടെന്ന് ഓർമ്മ വേണം.

കാലങ്ങൾക്കപ്പുറം നിന്റ്റെ പ്രണയം ഞാൻ തിരിച്ചറിയുന്നു. ഒരു തേങ്ങലായി ഒരു നനുത്ത ഓർമ്മയായി ആ നഷ്ട്ട പ്രണയം എന്നെ വേട്ടയാടുന്നു. നിന്റെ ഓർമ്മകളുടെ തീച്ചൂടിൽ ഞാൻ ഉരുകുന്നു.

ജന്മജന്മാന്തരങ്ങൾക്കുമപ്പുറം നാം വീണ്ടും കണ്ടു മുട്ടും. നിന്റ്റെഓർമകളുടെ തീക്ഷ്ണതയുമായി ആ നാളെക്കായി ഞാൻ കാത്തിരിയ്ക്കാം.

നിന്റ്റെ പ്രണയം ഒരു കനലായി ഇന്നും എന്നിൽ എരിയുന്നു. മറക്കാൻ ശ്രമിയ്ക്കും തോറും ഓർമ്മകളുടെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്ന കനൽ.

കാലങ്ങൾക്കപ്പുറം എന്റ്റെ പ്രണയം ഒരിയ്ക്കൽ നീ തിരിച്ചറിയും. ഒരു നോവായി, ഒരു നനുത്ത കണ്ണുനീർ തുള്ളിയായി ആ നഷ്ട്ട പ്രണയം നിന്നിൽ അലിഞ്ഞിറങ്ങും

ജന്മജന്മാന്തരങ്ങളിൽ നിനക്കായി ഞാൻ കാത്തിരിയ്ക്കും. ഈ ജന്മത്തിൽ നീ എണ്റ്റേതായില്ലെങ്കിലും ഇനിയുള്ള എല്ലാ ജന്മങ്ങളും നിനക്കായി മാത്രം ഞാൻ പുനർജനിയ്ക്കും.

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്റേതു മാത്രം ആവാൻ ഞാൻ ആഗഹിയ്ക്കുന്നു. നിന്നിൽ അലിയാൻ, നിൻറ്റെ ഹൃദയത്തിന്റെ താളം ആയി മാറാൻ ഞാൻ കാത്തിരിയ്ക്കും

പ്രണയം ഒരു മരീചികയാണ്. കൈയ്യെത്താൻ ശ്രമിയ്‌ക്കുമ്പോളെല്ലാം അകന്നു പോകുന്ന ഒരു മരീചിക. വീണുപോയവർക്കെല്ലാം ദുഃഖം മാത്രം നൽകുന്ന മരീചിക.

നീ എന്നും എന്നിൽ കത്തിജ്വലിക്കുന്ന ഓർമ്മയാണ്. നിന്നെ മറക്കാൻ ശ്രമിക്കുമ്പോളെല്ലാം കൂടുതൽ തീക്ഷണമായി നിന്റെ ഓർമ്മകൾ എന്നെ മുറിവേൽപ്പിക്കുന്നു.

എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിന്റെ ഒരു കോണിൽ ഒരു തീരാ നൊമ്പരമായി അതുണ്ടാവും.

നഷ്ട പ്രണയങ്ങൾ എന്നും ഒരു നൊമ്പരമാണ്

നിന്റെ ഓർമകൾ ഉറങ്ങു്ന്ന ആ ക്‌ളാസ്സ്‌മുറിയിൽ ഞാനിന്നുഒരിക്കൽ കൂടി പോയിരുന്നു. ഒരിയ്‌ക്കൽ നമ്മുടെത് മാത്രമായിരുന്ന ആ ക്ലാസ്സ്മുറിയിൽ, ഇന്ന് വർഷങ്ങൾക്കിപ്പുറം ഒരു അന്യനെ പോലെ ഞാൻ നിൽക്കുമ്പോൾ, നിന്റെ പ്രണയത്തെ തിരിച്ചറിയാതെ പോയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു

Be the first to comment

Leave a Reply

Your email address will not be published.


*