100+(ദുഃഖം Quotes) Sad Heart Touching Malayalam Quotes

നമുക്ക് എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും അവരുടെ സ്ഥാനമില്ലന്നറിഞ്ഞാൽ നമ്മൾ മനസ്സിൽ നമുക്ക് ഒഴിഞ്ഞു മാറണം

നമ്മളെ മറന്നുപോയെന്ന് നടിക്കുന്ന ആളുകളുടെ മുന്നിൽ നമ്മളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ച് കടന്നു ചെന്ന് ഒരു വിഡ്ഡിയാകരുത്

ഇടവേളകൾ അനിവാര്യമാണ് മടുക്കാതിരിക്കാനും വെറുക്കാതിരിക്കാനും

മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഓരോ നിമിഷവും നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണ്

മാറ്റി നിർത്തി വേദനിപ്പിക്കുന്നവരെ മാറി കൊടുത്ത് സന്തോഷിപ്പിക്കണം

ഒറ്റയ്ക്കാണ് എന്ന ചിന്തയാണ് നമ്മളെ ശരിക്കും ഒറ്റയ്ക്ക് ആക്കുന്നത്.

പ്രതീക്ഷകളാണ് നിരാശയുടെ ആഴം കൂട്ടുന്നത്

തോറ്റു പോയത് ജീവിതത്തിൽ അല്ല ചിലരുടെ അഭിനയത്തിന്റെ മുൻപിലാണ്

മിണ്ടാനും പറയാനും ആരുമില്ലെന്ന് തോന്നുമ്പോൾ ഒറ്റയ്ക്കിരിക്കാൻ പഠിക്കുക. എങ്കിലും ആരോടും കെഞ്ചരുത്

ദിവസങ്ങൾ കഴിയുമ്പോൾ ചിലരുടെ മനസ്സിൽ നമ്മുടെ സ്ഥാനം എന്താണ് എന്ന് അവർ തെളിയിച്ചു തരുന്നു

വിലയറിയാതെ വലിച്ചെറിയുന്ന പലതും വിലയറിയുമ്പോൾ വില കൊടുത്താലും വാങ്ങാൻ കഴിയാതെ ആവും

തിരുത്താൻ കഴിയാത്ത തെറ്റുകളല്ല ആരെയും നശിപ്പിച്ചിട്ടുള്ളത്, തിരുത്താമായിരുന്നിട്ടും തിരുത്താൻ കൂട്ടാക്കാത്ത തെറ്റുകളാണ്

ആഗ്രഹിച്ച പോലെ ആടി തീർക്കാൻ കഴിയാത്ത വേഷം മാത്രമാണ് ജീവിതം

ജീവിതത്തിൽ ഓരോ ബന്ധങ്ങളും ഓരോ പാഠങ്ങളാണ്, ഏത് വേണം ഏത് വേണ്ട എന്ന തീരുമാനം എടുപ്പിക്കാൻ പഠിപ്പിക്കുന്ന പാഠം

സ്നേഹത്തോടെ ഒരു വിളി മതി ഉള്ളിലെ സങ്കടങ്ങൾ മാറാൻ

Leave a Comment